പോലീസിനെ ആക്രമിച്ച കേസ്: പ്രതി പിടിയിൽ
1581255
Monday, August 4, 2025 6:44 AM IST
നെടുമങ്ങാട്: ഫ്ളാറ്റിൽ ബഹളം വച്ചതിനെ തുടർന്നു പോലീസെത്തി പിടികൂടാൻ ശ്രമിക്കവെ ആക്രമണം നടത്തിയ ആൾ അറസ്റ്റിൽ. മണ്ണന്തല മരുതൂർ ഇടയിലക്കോണം കാർത്തിക ഭവനാൽ സുഭാഷ് (34) ആണ് അറസ്റ്റിലായത്.
ഇയാൾ പള്ളിമുക്ക് സൗപർണിക ഫ്ളറ്റിലെ 10 ജി യിലാണ് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത്. ലഹരിക്ക് അടിമയായ ഇയാൾ ഫ്ളാറ്റിൽ സ്ഥിരം പ്രശ്നക്കാരനാണെന്നു സമീപവാസികൾ പറഞ്ഞു. ഇതിന്റെ പേരിൽ നിരവധി തവണ ഫ്ളാറ്റിലെ മറ്റു താമസക്കാർ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് ഇന്നലെയും പ്രശ്നമുണ്ടായപ്പോൾ മണ്ണന്തല പോലീസെത്തി പിടികൂടാൻ ശ്രമിക്കവെ പോലീസിനെയും അക്രമിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെ കീഴടക്കിയ ഇയാളെ നെടുമങ്ങാട് പോലീസിനു കൈമാറി. കൃത്യനിർവഹണം തടസപ്പെടുത്തിയതിനു കേസെടുത്ത പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.