ജീവൻ രക്ഷിക്കുന്നവർ സ്വയരക്ഷയ്ക്കു വേണ്ടി നിലവിളിക്കുന്നു: വി.ഡി. സതീശൻ
1581458
Tuesday, August 5, 2025 7:03 AM IST
തിരുവനന്തപുരം: ലൈഫ് ഗാർഡ്മാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) നേതൃത്വത്തിൽ ലൈഫ്ഗാഡുമാർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി.
ടൂറിസം വകുപ്പിന് കീഴിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന ലൈഫ് ഗാർഡ്മാരെ സ്ഥിരപ്പെടുത്തുക, സേവനത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്രിത നിയമനം നൽകുക, സാമൂഹ്യ സുരക്ഷാ പദ്ധതികളായ ഇഎസ്ഐ, ഇപിഎഫ്, പെൻഷൻ എന്നിവ നടപ്പാക്കുക, ഗ്രാറ്റുവിറ്റി ഏർപ്പെടുത്തുക, വനിതകളെ കൂടി ലൈഫ് ഗാർഡുമാരായി നിയമിക്കുക, വേതന വർധന നടപ്പാക്കുക. ഇടതുമുന്നണി ഗവൺമെന്റ് റദ്ദുചെയ്ത ഫുഡ്, യൂണിഫോം വാഷിംഗ് അലവൻസുകൾ പുനഃസ്ഥാപിക്കുക, 2021നു ശേഷമുള്ള യൂണിഫോം, റെസ്ക്യൂ ഉപകരണങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും നടത്തിയത്.
കേരളാ ലൈഫ്ഗാർഡ് എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു.
എം. വിൻസന്റ് എംഎൽഎ സമരപ്രഖ്യാപന സന്ദേശം നടത്തി. വി.ജെ. ജോസഫ്, ചെമ്പഴന്തി അനിൽ, എസ്. സുന്ദരേശൻ, റോജിൻഗോമസ്, ബാബുജി, ആന്റ ണി ആൽബർട്ട്, ജലിൻ ജയരാജ്, മലയം ശ്രീകണ്ഠൻ നായർ, കൃഷ്ണവേണി ജി. ശർമ, എം.എസ്. താജുദ്ദീൻ, എം. ഉണ്ണികൃഷ്ണൻ, ശങ്കർ വർക്കല, അക്ഷയ്, അനിൽ ജസ്റ്റസ്, അനൂപ്, യു. പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.