നൂറുൽ ഇസ്ലാം സർവകലാശാല ഏഴാമത് എ.പി.ജെ അവാർഡ് ദാന ചടങ്ങ് നാളെ
1580912
Sunday, August 3, 2025 6:39 AM IST
തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല ഏഴാമത് എ.പി.ജെ അവാർഡ് ദാന ചടങ്ങ് നാളെ നടക്കും. കർമ മണ്ഡലങ്ങളിലെ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ് വർധിപ്പിക്കുകയും ചെയ്ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എ.പി.ജെ അവാർഡ് ഐ.എസ്.ആർ.ഒ. ചെയർമാനായ ഡോ. വി. നാരായണന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
നാളെ രാവിലെ പത്തിനു നിംസ് മെഡിസിറ്റിയിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡ് സമ്മാനിക്കും. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു സ്വാഗതം പറയും. കെ. ആൻസലൻ എംഎൽഎ അധ്യക്ഷത വഹിക്കും.
നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്ലാം സർവകലാശാല പ്രൊ ചാൻസലറുമായ എം.എസ്. ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തും. നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് മുഖ്യപ്രഭാഷണം നടത്തും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനു നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. മജീദ് ഖാൻ ആദരവ് നൽകും.
നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷബ്നം ഷഫീക്ക്, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 18 വയസിനു താഴെ പ്രായമുള്ള ഭിന്നശേഷി കുട്ടികൾക്ക് നിംസ് നടത്തിവരുന്ന നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ പദ്ധതിയിൽ കാഞ്ഞിരംകുളം പഞ്ചായത്തിനെയും, പൂന്തുറ വാർഡിനെയും ഉൾപ്പെടുത്തുന്ന ചടങ്ങും നടക്കും.