എക്സ് റേ യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് അഞ്ചു ദിവസം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1581455
Tuesday, August 5, 2025 7:03 AM IST
പാറശാല: പാറശാല താലൂക്ക് ആശുപത്രിയില്‍ അഞ്ചു ദിവസമായി എക്സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ല. കാരണം തിരക്കിയപ്പോഴാണ് അറിയുന്നത് ആറു മാസം മുമ്പ് എക്സ് റേ മെഷീനു തകരാർ സംഭവിച്ചിരുന്നുവെന്നും അക്കാര്യം അപ്പോ തന്നെ എക്സ് റേ വിഭാഗത്തിലെ ജീവനക്കാര്‍ മേല്‍തട്ടില്‍ അറിയിച്ചിരുന്നും.
എന്നാല്‍ തകരാര്‍ പരിഹരിക്കാതെ മുന്നോട്ട് പോയതാണു ഇപ്പോൾ മെഷീനു വലിയ തകരാര്‍ സംഭവിക്കാന്‍ കാരണം. ആശുപത്രി അധികൃതരുടെ വീഴ്ച തന്നെയാണ് എക്സ് റേ തകരാറിലായതിന് കാരണം. നിരവധി രോഗികളാണു ദുരിതത്തിലായത്. യൂത്ത് കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് ബ്രമിന് ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എക്സ് റേ റൂമിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ ആശുപത്രി അധികൃതരും പോലീസും പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ തന്നെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് രേഖ മൂലം ഉറപ്പു നല്കി തുടര്‍ന്നു പ്രതിഷേധം അവസാനിച്ച് സമരക്കാര്‍ പിരിഞ്ഞു.
കൊല്ലയില്‍ ശാം ലാല്‍, വിനയനാഥ്, ശാലിനി രാജേഷ്, അജയന്, പാറശാല അഭിലാഷ്, വിബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.