വാര്‍ഷികാഘോഷം നടത്തി
1581449
Tuesday, August 5, 2025 7:03 AM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് അഞ്ചാംമട സ്കൂളിലെ മുന്‍ അധ്യാപകന് യു. കേശവന് നാടാരുടെ അനുസ്മരണവും ഭാരത് പ്രസിന്റെ 40-ാമതു വാര്‍ഷികവും കൊടുങ്ങാനൂര്‍ ഭാരത് പ്രസ് അങ്കണത്തില്‍ നടത്തി. വി.കെ. പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മുന്‍ ജീവനക്കാരെ ചടങ്ങില്‍ ആദരിക്കുകയും എസ്എല്‍എല്‍സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു. കേരള പ്രിന്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വൈ. വിജയന്, കേരളസംസ്ഥാന യുവജന കമ്മീഷന് മെമ്പര്‍ ശ്രീജിത്ത് ഹരികുമാര്‍, സീനിയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ആര്. ചന്ദ്രമോഹന് തുടങ്ങിയവര്‍ പങ്കെടുത്തു.