മെഗാ സമ്മാനോത്സവം 2കെ26
1581789
Wednesday, August 6, 2025 7:04 AM IST
പൂവാർ: ദക്ഷിണ കേരള മഹായിടവക തിരുപുറം ഡിസ്ട്രിക്ടിലെ വേദമുത്തു മെമ്മോറിയൽ സിഎസ്ഐ പ്ലാന്തോട്ടം സഭയുടെ അൾത്താര പുനരുദ്ധാരണത്തിന്റെ ധനശേഖരണാർഥം മെഗാ സമ്മാനോത്സവം 2 കെ 26-ന്റെ ഉദ്ഘാടനം മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ നിർവഹിച്ചു. ഓലത്താന്നി സഭാശുശ്രൂഷകൻ റവ. ഫാ. എസ്.ടി. സുനിൽ രാജ് തിരുവത്താഴ ശുശ്രൂഷ നിർവഹിച്ചു. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
റവ. എസ്.പി. സ്റ്റാർവിൻ പ്രകാശ്, റവ. സിബിൻ, ജേക്കബ് ജയൻ, ടി.എസ് അനിൽ എന്നിവർ പങ്കെടുത്തു. അഞ്ച് കൂപ്പണുകൾ അടങ്ങിയ മെഗാ സമ്മാനോത്സവം 2 കെ 26ന്റെ ബുക്ക്ലെറ്റ് പൂവാർ സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കുടുംബത്തിന് ഒന്ന് എന്ന ക്രമത്തിൽ കൈമാറി.