ശസ്ത്രക്രിയ മുടങ്ങിയ സംഭവം: ബിജെപി റീത്തുവച്ചു പ്രതിഷേധിച്ചു
1582053
Thursday, August 7, 2025 6:53 AM IST
നെയ്യാറ്റിൻകര : ജനറല്‍ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടതിൽ പ്രതിഷേധിച്ച് ബിജെപി ആശുപത്രിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ആശുപത്രി കവാടത്തില്‍ റീത്ത് സമര്‍പ്പിച്ചു.
ബിജെപി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന് അധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബാലരാമപുരം, വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.