യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; മൊട്ട ഷാജി അറസ്റ്റില്‍
1582045
Thursday, August 7, 2025 6:42 AM IST
പേരൂര്‍ക്കട: യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശംഖുമുഖം സ്വദേശി മൊട്ട ഷാജി എന്ന ഷാജി (40) യുടെ അറസ്റ്റ് ഫോര്‍ട്ട് പോലീസ് രേഖപ്പെടുത്തി. ആറ്റുകാല്‍ കൊഞ്ചിറവിള കല്ലടിമുഖം ഫ്ളാറ്റില്‍ താമസിച്ചു വരുന്ന അനൂപിനെ (18) കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
ശനിയാഴ്ച രാത്രി 10.30നായിരുന്നു കേസിനാസ്പദമായ സംഭവം. മൊട്ട ഷാജി 8000 രൂപ അനൂപിന്റെ സുഹൃത്തായ വിഷ്ണുവിന്റെ അമ്മയ്ക്ക് കടമായി നല്‍കിയിരുന്നു. ഈ പണം ഏഴുമാസമായിട്ടും തിരികെ കൊടുക്കാത്തതിനെച്ചൊല്ലിയായിരുന്നു ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.