വാഹനമോഷണം: പ്രതി പിടിയില്‍
1582054
Thursday, August 7, 2025 6:53 AM IST
പേരൂര്‍ക്കട: നിരവധി വാഹനമോഷണക്കേസിലെ പ്രതിയെ കന്റോൺമെന്റ് എസി സ്റ്റ്യു വര്‍ട്ട് കീലറിന്റെ നിര്‍ദേശപ്രകാരം പോലീസ് പിടികൂടി. ഒറ്റശേഖരമംഗലം മണ്ഡപത്തിന്‍കടവ് കനാല്‍ക്കര മേലേപുത്തന്‍ വീട്ടില്‍ ഷിജു (27) ആണ് പിടിയിലായത്.
വട്ടിയൂര്‍ക്കാവ് തിട്ടമംഗലം എന്‍എസ്പി ലെയിന്‍ 106-ാം നമ്പര്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന പെരുമ്പഴുതൂര്‍ സ്വദേശി വിഷ്ണുവിന്റെ ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷണം പോയതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തമ്പാനൂര്‍, കവടിയാര്‍ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വിവിധ സ്റ്റേഷനുകളിലായി 25 വാഹനമോഷണക്കേസുകള്‍ പ്രതിക്കെതിരേയുണ്ട്. ഒളിവിലായിരുന്ന പ്രതിയെ വീടിനു സമീപത്തുനിന്നാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.