പ്ലംബിംഗ് ജോലിക്കിടെ യുവാവ് കെട്ടിടത്തിൽനിന്നും വീണ് മരിച്ചു
1581816
Wednesday, August 6, 2025 10:10 PM IST
കാരക്കോണം: പ്ലംബിംഗ് ജോലിക്കിടെ രണ്ടുനില കെട്ടിടത്തിൽനിന്നും വീണ് യുവാവ് മരിച്ചു. കന്നുമാമൂട് ചെറുകുരൽക്കാല വീട്ടിൽ ഇന്പരാജിന്റെയും സരസത്തിന്റെയും മകൻ ലിബിൻ രാജ്(26) അണ് മരിച്ചത്. സംസ്കാരം ഇന്ന് എട്ടിന് വീട്ടുവളപ്പിൽ. കഴിഞ്ഞ കൊറ്റാമത്തുവച്ചായിരുന്നു സംഭവം.
ജോലി തുടങ്ങിയ ഉടൻതന്നെ താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. രോഗിയായി അച്ഛനും അമ്മയും സഹോദരിയുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിബിൻ രാജ്. പാറശാല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.