സ്കൂൾ സുരക്ഷാസമിതി യോഗം
1582055
Thursday, August 7, 2025 6:53 AM IST
വെഞ്ഞാറമൂട് : വാമനപുരം ഗവ യുപി സ്കൂളിലെ സുരക്ഷാ സമിതി യോഗം ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്നു. വെഞ്ഞാറമൂട് പോലീസ് സബ് ഇൻസ്പെക്ടർ വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ സുരാജ്, കെഎസ്ഇബി പ്രതിനിധികൾ, എക്സൈസ് വകുപ്പ് ഇൻസ്പെക്ടർ അരുൺ, വാർഡ് മെമ്പർ ബിനിതകുമാരി, പിടിഎ പ്രസിഡന്റ് സാബു, എസ്എംസി ചെയർമാൻ എസ്.ആർ. രജികുമാർ, എംപിടിഎ പ്രസിഡന്റ് കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.