ഇരുന്നൂറിലേറെ കരള്‍മാറ്റ ശസ്ത്രക്രിയകളെന്ന നാഴികക്കല്ലുമായി കിംസ്ഹെല്‍ത്ത്
1582047
Thursday, August 7, 2025 6:42 AM IST
തിരുവനന്തപുരം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ പിടിച്ചവരുടെ സംഗമം നടത്തി കിംസ്ഹെല്‍ത്ത്. മുതിര്‍ന്നവരിലും കുട്ടികളിലുമായി 200ലേറെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി മുഖ്യാതിഥിയായി. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആന്‍ഡ് ഐഇഎം ക്ലിനിക്കും ഉദ്ഘാടനം ചെയ്തു.
കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷത വഹിച്ചു. ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആൻഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.യു ഷബീറലി ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പരിപാടിയില്‍ വിശദീകരിച്ചു. കിംസ്ഹെല്‍ത്ത് സഹസ്ഥാപകന്‍ ഇ.എം നജീബ് ആശംസകള്‍ അറിയിച്ചു.
പീഡിയാട്രിക് ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി ആൻഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ്് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അനു കെ. വാസു സ്വാഗതവും ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ക്ലിനിക്കല്‍ ചെയര്‍ ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ നന്ദിയും രേഖപ്പെടുത്തി. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ ചടങ്ങിൽ പങ്കെടുത്തു.