അനധികൃത ഉപകരണങ്ങൾ പിടിച്ചെടുത്തു
1581787
Wednesday, August 6, 2025 7:04 AM IST
വിഴിഞ്ഞം: അനധികൃത ലൈറ്റ് ഫിഷിംഗിനായി ഉപകരണങ്ങൾ സൂക്ഷിച്ച വള്ളം ഫിഷറീസ് വകുപ്പധികൃതർ പിടികൂടി. പൂന്തുറ സ്വദേശി ബേബി ജോണിന്റെ വള്ളമാണ് കസ്റ്റഡിയിൽ എടുത്തത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ വി. വിനിൽ, ലൈഫ് ഗാർഡുമാരായ എം. പനിയടിമ, ജമാലുദീൻ, കൃഷ്ണൻ, നസ്രത്ത്, ഡേവിഡ്സൺ അലിക്കണ്ണ് എന്നിവർ വിഴിഞ്ഞം ഹാർബറിൽ നടത്തിയ പരിശോധനയിലാണ് വള്ളം പിടികൂടിയത്.
അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന. പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരേ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.