പോലീസ് ഇൻസ്പെക്ടർക്ക് ഡോക്ടറേറ്റ്
1581782
Wednesday, August 6, 2025 7:04 AM IST
തിരുവനന്തപുരം: ദേശീയ സുരക്ഷയുടെ ഭാഗമായുള്ള തീരദേശ സുരക്ഷയിൽ മത്സ്യത്തൊഴിലാളികളുടെ പങ്കിനെ സംബന്ധിച്ച് നടത്തിയ പഠനത്തിന് കേരള കേന്ദ്ര സർവകലാശാലയിൽ നിന്നുഡോക്ടറേറ്റു നേടി പോലീസ് ഇൻസ്പെക്ടർ. കേരളാ പോലീസിലെ ബി. സജികുമാറിനാണു ഡോക്ടറേറ്റു ലഭിച്ചത്.
26 വർഷത്തെ സേവനത്തിനിടെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും പോലീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട്. വിവിധ കേസുകളിലായി ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽനിന്നും കോടികൾ തട്ടിയെടുത്ത 11 നൈജീരിയക്കാരെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിൽനിന്നും അറസ്റ്റ് ചെയ്തതിനും കുറ്റാന്വേഷണ രംഗത്തെ മികവിനും മൂന്നു ബാഡ്ജ് ഓഫ് ഓണറുകളും നേടിയിട്ടുണ്ട്.
മികച്ചസേവനത്തിനുള്ള നിരവധി അവാർഡുകളും സജികുമാർ നേടി. വിജിലൻസിൽ തിരുവനന്തപുരം സ് പെഷൽ സെല്ലിൽ ജോലി ചെ യ്യുന്ന ഇദ്ദേഹം പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി ജില്ലാ പ്രസിഡൻാണ്.