തൈക്കാട് പരിശുദ്ധ സ്വർഗാരോപിത മാത പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി
1582043
Thursday, August 7, 2025 6:42 AM IST
തിരുവനന്തപുര: ലത്തീൻ അതിരൂപതയിൽ തൈക്കാട് പരിശുദ്ധ സ്വർഗാരോപിത മാത പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ 144-ാം വാർഷിക തിരുനാളും സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചതിന്റെ 50-ാം വാർഷിക ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. സജു റോൾഡൻ കൊടിയേറ്റം നിർവഹിച്ചു.
13 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനു ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി, വചനപ്രഘോഷണം എന്നിവയും ഉണ്ടായിരിക്കും. ഇന്നലെ നടന്ന ശുശ്രൂഷകൾക്ക് കൊയിത്തൂർക്കോണം ഇടവക വികാരി ഫാ. ശാന്തപ്പനും അതിരൂപത ടിഒടി ഡയറക്ടർ മോൺ. ജെയിംസ് കുലാസും കാർമികരായി.
ഇന്നു പേട്ട ഫെറോന വികാരി ഫാ. റോഡ്രിക്സ് കുട്ടി പുല്ലുവിളയും ഫെറോന വികാരി ഡോ. ഡൈസണും നാളെ ചൈൽഡ് കമ്മീഷൻ സെക്രട്ടറി ഫാ. നിജു അജിത്, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. വിജിൽ ജോർജ് എന്നിവരും നേതൃത്വം നൽകും. ഒന്പതിനു അതിരൂപത ബിസിസി സെക്രട്ടറി ഫാ സനീഷ് പുന്നക്കാമുഗൾ, ഇടവക വികാരി ഫാ. ഇമ്മാനുവൽ എന്നിവരും 10നുജൂബിലി ആശുപത്രി ഡയറക്ടർ ഫാ. ലെനിൻ രാജ്, പുഷ്പഗിരി ഇടവകവികാരി ഫാ. പൻക്രിഷ്യസ് എന്നിവർ നേതൃത്വം നൽകും.
11 ന് ബിഷപ് സെക്രട്ടറി ഫാ. ബിജോയ്, അതിരൂപത പ്രൊക്കുറേറ്റർ ഫാ. ജൂലിയസ് സാവിയോ എന്നിവരും 12നു ഡോൺ ബോസ്കോ സെന്ററിലെ ഫാ. ജിജി കലവനാൻ, ഫാ. തോമസ് മേക്കാടൻ എന്നിവരും 13നു കിള്ളിപ്പാലം ഇടവക വികാരി ഫാ. ആന്റോ ഡിക്സൻ, കൊല്ലംകോട് ഇടവക സഹവികാരി ഫാ. ജിതിൻ ജോൺ എന്നിവരും 14നു രാവിലെ 6.30ന് ഇടവകവികാരി ഫാ. സജു റോൾഡനും നേതൃത്വം നൽകും.
വൈകുന്നേരം 5.30നു സന്ധ്യാവന്ദന പ്രാർഥനയ്ക്ക് പാളയം ഫൊറോന വികാരി ഫാ. വിൽഫ്രഡും വചനപ്രഘോഷണത്തിനു അതിരൂപത യുവജന ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസും നേതൃത്വം നൽകും. തുടർന്നു മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും ആശീർവാദവും നടക്കും.
തിരുനാൾ ദിവസമായ 15നു രാവിലെ പത്തിനു തുണ്ടത്തിൽ ഇടവക വികാരി ഫാ. ജെറാൾഡ് ദാസനും വട്ടിയൂർക്കാവ് ഫെറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസും നേതൃത്വം നൽകുന്ന ആഘോഷമായ തിരുനാൾ സമൂഹബലിയും പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണവും ആശീർവാദവും ഉണ്ടായിരിക്കും. തുടർന്ന് കൊടിയിറക്കും.