കുടിവെള്ളക്ഷാമം : പാറശാല ഗവ. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
1582052
Thursday, August 7, 2025 6:53 AM IST
പാറശാല : പാറശാല സര്‍ക്കാരാശുപത്രിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. രോഗികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുകയും കുടിവെള്ളക്ഷാമം പരിഹരിച്ചശേഷം പൊട്ടി പൊളിഞ്ഞുകിടക്കുന്ന റോഡ് ടാര്‍ ചെയ്ത് ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറശാല സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്.
പഞ്ചായത്ത് മെമ്പര്‍മാരായ ലവന് ജോയി, വിനയനാഥ്, താര തുടങ്ങിയവര്‍ക്കു പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വത്സലന്‍ കുഴിഞ്ഞാന്‍വിള, ലത, അമ്പിളി മുള്ളുവിള തുടങ്ങിയ പ്രവര്‍ത്തകരും ചേര്‍ന്നാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം പരിപാടികള്‍ സംഘടിപ്പിക്കുമെന്നു കോണ്‍ഗ്രസ് മേതാക്കള് മുന്നറിയിപ്പ് നല്കി.