തട്ടിപ്പ്: യുവതി അറസ്റ്റിൽ
1582058
Thursday, August 7, 2025 6:53 AM IST
വിഴിഞ്ഞം: ലോട്ടറി കടയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരി അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടിൽ അൽഫോൻസാമ്മയെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. വിഴിഞ്ഞത്തെ ജെഎംജെ ലോട്ടറി ഏജൻസിയിലെ ജീവനക്കാരിയായിരുന്ന ഇവർ 2019 മുതൽ 2024 വരെ ലോട്ടറി വിറ്റു കിട്ടുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണു പരാതി.
ചെറുകിട ലോട്ടറി ഏജന്റുമാരെ കൊണ്ട് കടം വാങ്ങിപ്പിച്ച് ഈ ലോട്ടറി വിറ്റുകിട്ടിയ പണം ഗൂഗിൾ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പു നടത്തിയതെന്നും ഒരു കോടിയിൽ പരം രൂപ തട്ടിയെടുത്തതായും ഏജൻസി ഉടമ എം വിൽഫ്രഡ് പറയുന്നു. അതേസമയം 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് പ്രതി സമ്മതിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.