നാടുകാണി ക്ഷേത്രത്തിലെ ആക്രമണം: രണ്ടാം പ്രതി പിടിയിൽ
1585190
Wednesday, August 20, 2025 7:07 AM IST
കേസിനാസ്പദമായ സംഭവം നടന്നത് ജൂലൈ 19ന്
കാട്ടാക്കട: നാടുകാണി ശ്രീധർ മശാസ്താ ക്ഷേത്രത്തിൽ കാവൽ കിടന്ന രക്ഷാധികാരിയെയും കമ്മറ്റി അംഗത്തെയും ആക്രമിച്ചു പരിക്കേൽപിച്ച കേ സിലെ രണ്ടാം പ്രതിയെയും കാട്ടാക്കട പോലിസ് അറസ്റ്റ് ചെയ്തു. ഊരുട്ടമ്പലം മണ്ണടി കോണം അമ്പലത്തുവിള വീട്ടിൽ വൈശാഖി (23) നെയാണ് കാട്ടാക്കട എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ കണ്ടല സ്വദേശി അജീഷ് ലാൽ എന്ന മുത്തി (26) നെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 19 നാണു കേസിന് ആസ്പദമായ സംഭവം. കാട്ടാക്കട നാടുകാണി ക്ഷേത്രത്തിൽ കാവൽ കിടന്നരക്ഷാധികാരിയെയും വികസന സമിതി അംഗത്തെയുമാണു ബൈക്കിൽ എത്തിയ ആറാംഗ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചത്. നാടുകാണി ശ്രീധർമശാസ്താ ക്ഷേത്രം രക്ഷാധികാരി കഴക്കൂട്ടം ആറ്റിൻകുഴി അമൃതം വീട്ടിൽ ആർ.സതീഷ് കുമാറി (52) നാണ് ആക്രമി സംഘത്തിന്റെ ക്രൂരമർദനമേറ്റത്.
ക്ഷേത്ര വികസന സമിതി അംഗം ഷിജോയ് ബഹളംകേട്ട് പുറത്തേക്ക് എത്തിയപ്പോൾ രണ്ടുപേരും ചേർന്നു ഷിജോയിയെ തടഞ്ഞു വയ്ക്കുകയും സതീഷിനെ മർദിക്കുന്നതു തുടരുകയും ചെയ്തു. പുറത്ത് ആൾ പെരുരുമാറ്റം കേട്ടാണു സതീഷ് കുമാർ പുറത്തേക്കിറങ്ങിയത്.ഈ സമയത്ത് പുറത്ത് ആറോളം പേർ നിൽക്കുന്നത് കാണുകയും എന്താണ് ഇവിടെ നിൽക്കുന്നതെന്നു ചോദിക്കുകയും ചെയ്തു.
ഇതോടെ സംഘത്തിലെ രണ്ടുപേർ ആക്രോശിച്ചുകൊണ്ട് സതീഷിന്റെ അടുത്തേക്ക് പാഞ്ഞെടുക്കുകയും സതീഷ് ഇത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ അക്രമി സംഘം മൊബൈൽ പിടിച്ചു വാങ്ങി നശിപ്പിക്കുകയും സതീഷിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. മർദനത്തിൽ ഇദ്ദേഹത്തിന്റെ മുഖത്തും കഴുത്തിലും കാലിലും ഉൾപ്പെടെ നിരവധി ഇടങ്ങളിൽ പരിക്കേറ്റിരുന്നു.
കനത്ത അടിയേറ്റു മൂക്കിന്റെ പാലം തകർന്നിരുന്നു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. മാസങ്ങൾക്കു മുൻപ് ക്ഷേത്രത്തിൽനിന്നു 100 കിലോയിൽ അധികം ഭാരമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോ യിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് പഞ്ചലോഹ വിഗ്രഹം തിരികെ ഏറ്റുവാങ്ങി ക്ഷേത്ര ഭാരവാഹികൾ പുനഃപ്രതിഷ്ഠ നടത്തി. ശേഷം ദിവസവും ക്ഷേത്രത്തിൽ രണ്ടു മുതൽ നാലു വരെയുള്ള ആളുകൾ രാത്രി സമയങ്ങളിൽ കാവലുണ്ടായിരുന്നു. ഇവരെ ആണ് സംഘം ആക്രമിച്ചത്.
സംഭവത്തിലെ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നു കാട്ടാക്കട ഡിവൈഎസ്പി റാഫി പറഞ്ഞു പ്രതികളെ കോടതിയൽ ഹാജരാക്കി.