കോഴി കർഷകരുടെ സെക്രട്ടറിയറ്റ് മാർച്ച് ഏഴിന്
1596762
Saturday, October 4, 2025 5:09 AM IST
പെരിന്തൽമണ്ണ : കോഴി കർഷകരുടെ സംഘടനകളായ കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷനും (കെപിഎഫ്എ) പൗൾട്രി ഫാർമേഴ്സ് വെൽഫെയർ അസോസിയേഷനും (പിഎഫ്ഡബ്ലിയുഎ) സംസ്ഥാനത്തെ മറ്റ് കോഴി കർഷക സംഘടനകളും സംയുക്തമായി ഏഴിന് രാവിലെ ഒന്പതിന് സെക്രട്ടറിയറ്റ് മാർച്ച് നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ എംഎൽഎമാർ, വിവിധ സംഘടന നേതാക്കൾ പങ്കെടുക്കും. അശാസ്ത്രീയമായ നിയമവും നികുതികളും കാരണം നൂറുക്കണക്കിന് കർഷകരാണ് കോഴി വളർത്തൽ മേഖലയിൽ നിന്ന് പിൻമാറി കടക്കെണിയിലായത്.
കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തുക, ഫാം ലൈസൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തുക, ഫാം കെട്ടിടങ്ങളെ എല്ലാവിധ നികുതികളിൽ നിന്ന് ഒഴിവാക്കുക, വില സ്ഥിരത ഫണ്ട് അനുവദിക്കുക, മിൽമ മാതൃകയിൽ കോഴി വളർത്തൽ സഹകരണ സ്ഥാപനം ആരംഭിക്കാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾഉന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നതെന്ന് കെപിഎഫ്എ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദറലി വറ്റലൂർ അറിയിച്ചു.