ഭിന്നശേഷി കലോത്സവം നടത്തി
1596775
Saturday, October 4, 2025 5:17 AM IST
കീഴാറ്റൂർ: കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം എന്ന പേരിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, എൻ.കെ. ബഷീർ, ബിന്ദു വടക്കേകോട്ട, പി. ഉണ്ണികൃഷ്ണൻ, കെ.പി. ജുമൈല, കെ.പി. വത്സല, ജമീല ചോലക്കൽ, കെ. സാബിറ, എം.കെ. സുനീറ, എം.ടി. അബ്ദുൾ ലത്തീഫ്, പി. ബിന്ദു, പി. ജസീന, ഐസിഡിഎസ് സൂപ്പർ വൈസർ സരസ്വതി തുടങ്ങിയവർ പ്രസംഗിച്ചു.