രാമപുരം ബാങ്ക് വാർഷിക യോഗം 15 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
1596773
Saturday, October 4, 2025 5:17 AM IST
രാമപുരം: രാമപുരം സർവീസ് സഹകരണ ബാങ്കിന്റെ സാന്പത്തിക വർഷത്തെ (2024 -25 )പൊതുയോഗത്തിൽ 15 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അസീസ് പെങ്ങാട്ട് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് എം. ഷറഫുദ്ദീൻ, ബാങ്ക് സെക്രട്ടറി ഫാത്തിമത്ത് സുഹറ, ബാങ്ക് ഡയറക്ടർമാരായ എം. മുഹമ്മദലി,
ഇ.ബാലകൃഷ്ണൻ, സി.ഹംസത്ത് അലി, ടി. മുഹമ്മദ്, വി. മുനീർ, അബുണ്ണി ആലിക്കൽ, മൊയ്തീൻകുട്ടി, ടി.കെ.നൗഷാദ്, ഫാത്തിമത്ത് ഷംലി, ജാസ്മിൻ, ഫായിദ, മുൻ പ്രസിഡന്റുമാരായ എം. അബ്ദുള്ള, അല്ലൂർ അസൈനാർ, കെ.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.