യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനം നാളെ മുതൽ
1596771
Saturday, October 4, 2025 5:17 AM IST
അങ്ങാടിപ്പുറം: മുസ്ലിം യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് സമ്മേളനം നാളെ മുതൽ 11 വരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടക്കും. നാളെ വൈകുന്നേരം 3.45ന് തിരൂർക്കാട് ഹാജി കെ. മമ്മദ് ഫൈസിയുടെയും 4.15ന് വഴിപ്പാറ കെ.കെ.സി.എം തങ്ങളുടെയും ഖബർ സിയാറത്തോടുകൂടിയുള്ള സ്മൃതിയാത്രയോടെ സമ്മേളനം ആരംഭിക്കും.
ആറിന് വൈകുന്നേരം 4.30ന് മുസ്ലിംലീഗ് നേതാവായിരുന്ന പി. അബ്ദുള്ളയുടെ വസതിയിൽ നിന്ന് പതാക ഏറ്റുവാങ്ങി തിരൂർക്കാട് ടൗണിൽ പൊതുസമ്മേളന നഗരിയിൽ വൈകുന്നരം അഞ്ചിന് പതാക ഉയർത്തും.
അന്നേദിവസം അങ്ങാടിപ്പുറത്ത് വൈറ്റ്ഗാർഡ് സംഗമം നടക്കും. ഏഴിന് വൈകുന്നേരം മൂന്നിന് വലിയവീട്ടിൽ പടിയിലെ ഹൈറാ ഓഡിറ്റോറിയത്തിൽ യുവതി സംഗമം നടക്കും. മുസ്ലിംലീലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്യും. വനിതാലീഗ് സംസ്ഥാന സെക്രട്ടറി സറീന ഹസീബ്, യൂത്ത്ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മതബ്ഷീറ എന്നിവർ സംബന്ധിക്കും.
എട്ടിന് വൈകുന്നേരം 6.30ന് പുത്തനങ്ങാടിയിൽ യൂത്ത് ലീഡേഴ്സ് അസംബ്ലി നടക്കും. യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തും. ഒന്പതിന് രാത്രി ഏഴിന് തിരൂർക്കാട് പാറയിൽ ഇശൽ സദസ് സംഘടിപ്പിക്കും. 11ന് വൈകുന്നേരം 4.30ന് ശക്തിപ്രകടനം നടക്കും.
വൈകുന്നേരം ഏഴിന് തിരൂർക്കാട്ട് പൊതുസമ്മേളനം നടക്കും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.കെ. ഫിറോസ് സംസാരിക്കും. മഞ്ഞളാംകഴി അലി എംഎൽഎ, ഉമ്മർ അറക്കൽ, കുന്നത്ത് മുഹമ്മദ്, അഡ്വ. ടി. കുഞ്ഞാലി എന്നിവർ സംബന്ധിക്കും.