ശബരിമല സ്വർണപ്പാളി; സമഗ്ര അന്വേഷണം വേണമെന്ന്
1596772
Saturday, October 4, 2025 5:17 AM IST
മലപ്പുറം: ശബരിമല ശ്രീകോവിൽ സ്വർണപ്പാളി വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള കോണ്ഗ്രസ് മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അനിയന്ത്രിതമായി സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ക്ഷേത്ര ഭരണസമിതിയും ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും സർക്കാരും ഒരുപോലെ പ്രതിസ്ഥാനത്താണെന്നും സിബിഐയോ കോടതിയോ നേരിട്ട് അന്വേഷണം നടത്തി യഥാർഥ പ്രതികളെ ഉടൻ കണ്ടെത്തണമെന്നും സത്യാവസ്ഥ കേരള ജനതയ്ക്കും വിശ്വാസ സമൂഹത്തിനും അറിയുവാൻ അർഹതയുണ്ടെന്നും കേരള കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
പാർട്ടി ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എ.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. പ്രമുഖർ പങ്കെടുത്തു.