ശിലാസ്ഥാപനവും ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനവും നടത്തി
1596774
Saturday, October 4, 2025 5:17 AM IST
മങ്കട : നവകേരളം കർമ പദ്ധതി വിദ്യാകിരണം മിഷൻ പദ്ധതിക്ക് കീഴിൽ 24 കോടിയുടെ വികസന പ്രവർത്തനം കിഫ്ബി ഫണ്ട് മുഖേന മങ്കട മണ്ഡലത്തിൽ അനുവദിച്ചിട്ടുണ്ടെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
മങ്കട ഗവണ്മെന്റ് ഹൈസ്കൂളിന് നിർമിക്കുന്ന 15 ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഓപ്പണ്‍ ഓഡിറ്റോറിയം കം ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന സ്കൂൾ ചെസ് മത്സരത്തിൽ ജേതാവായ മുഹമ്മദ് അനസിനെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷനായിരുന്നു. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ സുരേഷ് കൊളശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.എ. കരീം, പഞ്ചായത്ത് പ്രസിഡന്റ്് അഡ്വ. കെ. അസ്ഗറലി, ജില്ലാ ഡിവിഷൻ മെംബർ പി. ഷഹർബാൻ,
ഗ്രാമപഞ്ചായത്ത് മെംബർ ടി.കെ. അലിഅക്ബർ, പ്രിൻസിപ്പൽ പി. ലക്ഷ്മണൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ടി.വി. ദീപ, അഡ്വ. ടി.കെ. റഷീദലി, പി. ബിജു എന്നിവർ പ്രസംഗിച്ചു.