ദേശീയപാതയോരം ശുചീകരിച്ചു
1596768
Saturday, October 4, 2025 5:09 AM IST
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്വച്ഛത ഹി സേവ 2025- കാന്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ അങ്ങാടിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചേർന്ന് അങ്ങാടിപ്പുറം മുതൽ ഒരാടംപാലം വരെയുള്ള ദേശീയപാതയോരം ശുചീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സഈദ ശുചീകരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, വികസന സമിതി ചെയർപേഴ്സണ് സലീന, മെംബർമാരായ സംസാദ് ബീഗം, അൻവർ സാദത്ത്, സെക്രട്ടറി സുഹാസ് ലാൽ, അസിസ്റ്റന്റ് സെക്രട്ടറി ടി.ജി. സ്മിത, ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിജി, അഴകിന്റെ സേന, ഹരിത കർമ സേന, ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ജബ്ബാർ, ലത്തീഫ്, അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ വൻ പങ്കാളിത്തമാണ് ജനകീയ ശുചീകരണത്തിൽ കാണപ്പെട്ടത്.