കേരളോത്സവം: പാറക്കടവ് എഫ്എഫ്സി ഓവറോൾ ചാന്പ്യൻമാർ
1596765
Saturday, October 4, 2025 5:09 AM IST
പുലാമന്തോൾ : പുലാമന്തോൾ ഗ്രാമപഞ്ചായത്തും യുവജന ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
വിജയികൾക്കുള്ള സമ്മാനവിതരണം, ഘോഷയാത്ര, മ്യൂസിക്കൽ നൈറ്റ് എന്നിവ സമാപന ചടങ്ങിൽ നടന്നു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ടി. സാവിത്രി, ഭരണസമിതി അംഗം ടി. മുഹമ്മദ്കുട്ടി,
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ഭരണസമിതി അംഗവുമായ വി.പി. മുഹമ്മദ് ഹനീഫ, യൂത്ത് കോ ഓർഡിനേറ്റർ അഭിജിത്ത് ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് വി.പി. ജിഷ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, ലില്ലിക്കുട്ടി, സി. മുഹമ്മദാലി, കെ.ടി. അഷ്കർ, ടി. സിനിജ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർച്ച തുടങ്ങിയവർ പങ്കെടുത്തു.
മത്സരത്തിൽ 391 പോയിന്റ് നേടി എഫ്എഫ്സി പാറക്കടവ് ഹാട്രിക്കോടെ ഓവറോൾ ട്രോഫി കരസ്ഥമാക്കി. 375 പോയിന്റുമായി ബെസ്റ്റ് ഫ്രണ്ട്സ് തിരുത്ത് റണ്ണേഴ്സ് അപായി. 131 പോയിന്റുമായി ചലഞ്ചേഴ്സ് രണ്ടാംമൈൽ മൂന്നാം സ്ഥാനം നേടി. വിവിധ മത്സരങ്ങളാണ് നടന്നത്.