ജില്ലാ ആശുപത്രി പരിസരം വിദ്യാർഥികൾ ശുചീകരിച്ചു
1596767
Saturday, October 4, 2025 5:09 AM IST
പെരിന്തൽമണ്ണ: ഗാന്ധിജയന്തിദിനത്തിൽ സദ്ഗ്രാമം പദ്ധതി- അൽ ജാമിയ കോളജ് സംയുക്തമായി സംഘടിപ്പിച്ച ഗാന്ധിസ്മൃതി ശ്രദ്ധേയമായി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി പരിസരം വിദ്യാർഥികൾ വൃത്തിയാക്കി. മുപ്പതിലധികം എൻഎസ്എസ് വോളണ്ടിയർമാർ പങ്കെടുത്തു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡോ. ഷാജു, നഴ്സ് സൂപ്രണ്ട് ഷീബ ബഷീർ, സലീന, എച്ച്എംസി അംഗം മാനുപ്പ സദ്ഗ്രാമം കോഓർഡിനേറ്റർമാരായ റീന, സാബിർ, പ്രസീത, അൽ ജാമിയ കോളജ് അധ്യാപകൻ ഷമീം എന്നിവർ പങ്കെടുത്തു. സദ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കാരയിൽ സദ്ഗ്രമത്തിൽ ഗാന്ധിസ്മൃതി സംഗമം നടന്നു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
താഴെക്കോട് ഡോ. ഹരിനാരായണനെ ചടങ്ങിൽ ആദരിച്ചു. സി. മുഹമ്മദ് മുസ്തഫ, സമദ് മലയനകത്ത്, സി. മൊയ്തുണ്ണി, കിഴക്കേതിൽ നാസർ, കെ.എം. റാഷിക്ക്, റീന പെട്ടമണ്ണ, സാബിർ, പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു. സദ്ഗ്രാമം നിവാസികളുടെ കലാപരിപാടികൾ അരങ്ങേറി. അൽ ജാമിയ കോളജ് എൻഎസ്എസ് വിദ്യാർഥികൾ പങ്കെടുത്തു.