കഞ്ചാവുമായി പിടിയിൽ
1596764
Saturday, October 4, 2025 5:09 AM IST
പെരിന്തൽമണ്ണ: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. അമ്മിനിക്കാട് കുഞ്ഞാലിപ്പടിയിലെ ബസ് സ്റ്റോപ്പിൽ വച്ച് 1.300 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി നൂറുൽ ഇസ് ലാം (35) ആണ് പെരിന്തൽമണ്ണ എക്സൈസിന്റെ പിടിയിലായത്.
ബസ് കാത്തുനിൽക്കുകയാണെന്ന വിധത്തിൽ ഷോൾഡർ ബാഗിൽ കഞ്ചാവുമായി വിൽപ്പനക്ക് കാത്തുനിൽക്കുന്നതിനിടെയാണ് എക്സൈസ് ഇൻസ്പെക്ടർ പി. ഹരിദാസ് ഇയാളെ അറസ്റ്റ് ചെയ്തത്.