പെരുന്തേനീച്ചയുടെ കുത്തേറ്റ വിമുക്ത ഭടൻ മരിച്ചു
1265142
Sunday, February 5, 2023 10:30 PM IST
ഇരിട്ടി: പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന് മരിച്ചു. കോളിക്കടവ് കൂവ്വക്കുന്നിലെ പൂമരം സെബാസ്റ്റ്യന് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു പെരുന്തേനീച്ചയുടെ കുത്തേറ്റത്. അപ്രതീക്ഷിതമായി കൂവ്വക്കുന്നിലെ വീടിനു സമീപത്തുനിന്ന് സെബാസ്റ്റ്യനെയും ഭാര്യ മേരിയെ ഉൾപ്പെടെയുള്ളവരെയും തേനീച്ച കുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാരെയും തേനീച്ച കുത്തി. സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ളവരെ ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരുമാണ് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മേരി. മക്കള്: സിമി (അധ്യാപിക), ശ്യാം.