ആ​ശു​പ​ത്രി ആക്ര​മ​ണം: ഐ​എം​എ സെ​മി​നാ​ർ നാ​ളെ
Wednesday, February 8, 2023 1:13 AM IST
ക​ണ്ണൂ​ർ: ആ​ശു​പ​ത്രി അ​ക്ര​മ​ണ​ങ്ങ​ളെ ത​ട​യാ​നും ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​യാ​ക്കി പ്ര​ഖ്യാ​പിക്കാ​നു​മാ​യി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ച​ർ​ച്ച സെ​മി​നാ​ർ നാ​ളെ ന​ട​ക്കും. ക​ണ്ണൂ​ർ ഐ എംഎ ​ഹാ​ളി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഐ​എം​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
ഡോ. ​ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. വി​വി​ധ രാ​ഷ്ട്രീ​പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എം.​വി. ജ​യ​രാ​ജ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സി.​പി. സ​ന്തോ​ഷ്, ഹ​രി​ദാ​സ​ൻ, അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​ഞ്ജി​ത് ചാ​ത്തോ​ത്, ബാ​ർ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഹം​സ​ക്കു​ട്ടി, വി​ജ​യ​കു​മാ​ർ ബ്ലാ​ത്തൂ​ർ, ഡോ. ​വി.​സു​രേ​ഷ്, ഡോ. ​രാ​ജ്മോ​ഹ​ൻ, ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.