മരിയൻ അപ്പാരൽ വാർഷികം
1300528
Tuesday, June 6, 2023 1:02 AM IST
ഏറ്റുപാറ: മലയോര മേഖലയിലെ സ്ത്രീകളുടെ സാന്പത്തിക ഉയർച്ചക്ക് തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ആരംഭിച്ച മരിയൻ അപ്പാരലിന്റെ പത്താം വാർഷികം നടത്തി. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ യോഗം ഉദ്ഘാടനം ചെയ്തു. സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. ജെസ്ബിൻ ചെരിയംകുന്നേൽ അധ്യക്ഷത വഹിച്ചു. മരിയൻ അപ്പാരൽ സ്ഥാപകൻ ഫാ. രാജേഷ് മേച്ചിറാകത്ത് ആമുഖപ്രഭാഷണവും കന്പനി എംഡി തോമസ് ഓലിക്കൽ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും എല്ലാവർക്കും സമ്മാനങ്ങളും നൽകി. ബെന്നി മുതലക്കുഴിയിൽ, മാനേജർ ചന്ദ്രശേഖരൻ, അക്കൗണ്ട്സ് മാനേജർ സിജിൻ കുമാർ, പള്ളി കോ-ഓർഡിനേറ്റർ ജോസ് വണ്ടാക്കുന്നേൽ, ഷൈനി കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു.