പേരാവൂർ: ഇരുന്നൂറു രൂപ തറവില നിശ്ചയിച്ച് കശുവണ്ടി സംഭരിക്കാൻ സർക്കാർ തയാറാവണമെന്ന് കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി. പേരാവൂർ റോബിൻസ് ഹാളിൽ ചേർന്ന യൂത്ത് ഫ്രണ്ട്-ബി സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ. ബേബി സുരേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ മനു ജോയ് യൂത്ത് ഫ്രണ്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വി. നായർ, പാർട്ടി ജില്ലാ പ്രസിഡന്റ് പി.എസ്. ജോസഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.എം. കെ. മുഹമ്മദലി, രതീഷ് ചിറക്കൽ, ജോസഫ് കോക്കാട്ട്, കെ.ജി. യേശുദാസ്, കെ.കെ. രമേശൻ, ജോർജ് പടന്നമാക്കൽ, ഷമീർ മുരിങ്ങോടൻ, സോണി തെങ്ങുംപള്ളിൽ, ബെന്നി കുളത്തിങ്കൽ, ജെയിംസ് വള്ളിത്തോട്, രാജൻ നായർ പേരാവൂർ, കെ.കെ. ശ്രീലൻ, സായൂജ് പി. ജോസ് കരിക്കാട്ട് കണ്ണിയേൽ എന്നിവർ പ്രസംഗിച്ചു.