മലബാറിന്റെ കുതിപ്പിന് കരുത്തേകാൻ പ്രവാസി വേൾഡ് മലയാളി കൗൺസിൽ
1395688
Monday, February 26, 2024 1:40 AM IST
കണ്ണൂർ: ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ മലബാറിന്റെ അനന്തമായ സാധ്യതകൾ ലോകമെങ്ങും അവതരിപ്പിക്കാനും അതുവഴി കണ്ണൂരിന്റെ വികസന സാധ്യതകൾക്ക് രൂപം നൽകാനും പ്രവാസി വേൾഡ് മലയാളി കൗൺസിൽ കണ്ണൂർ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. കണ്ണൂർ ബ്രോഡ് വീൻ ഹാളിൽ ചേർന്ന യോഗം പ്രവാസി വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന ചെയർമാൻ റിഷി പൽപ്പു ഉദ്ഘാടനം ചെയ്തു. ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു.
തൃശൂർ ജില്ലാ പ്രസിഡന്റ് കെ. സുനിൽകുമാർ, സെക്രട്ടറി അനൂപ് പണിക്കശേരി, വി. രാമചന്ദ്രൻ, ജോർജ് തയ്യിൽ, ആന്റണി നെറോണ, എ.കെ. ബാലകൃഷ്ണൻ, സമീർ മാവിലായി, എ.ടി. നിഷാന്ത്, വി. ദിനേശ്, വി.പി. രവീന്ദ്രൻ, ജസ്റ്റിൻ തോമസ്, എം. പ്രഭാകരൻ, പി. മൻമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.സി. മിനിഷ് കൺവീനറായി കണ്ണൂർ ജില്ല അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഡി.പി. ജോസ് ജനറൽ സെക്രട്ടറി, ടി. മിലേഷ് കുമാർ, കെ. നീലേശ്, രതീഷ് ആന്റണി, പി.പി. അബ്ദുൾ സലാം എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.