ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങായി ഐജിഎഫ്ജി ഗ്രാമദീപം കൂട്ടായ്മ
1395945
Tuesday, February 27, 2024 7:47 AM IST
ഉളിക്കൽ: ജപ്തി ഭീഷണിയിലായ മണിക്കടവ് ഇടവകയിലെ ഒരു കുടുംബത്തിന് തുണയായി ഐജിഎഫ്ജി ഗ്രാമദീപം കൂട്ടായ്മ.
കുടുംബത്തിന്റെ ബാങ്കിലെ കുടിശിക അടക്കം അടച്ചുതീർത്ത് ആധാരം കൂട്ടായ്മയുടെ അമരക്കാരായ വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ബേബി കൂനൻമാക്കൽ, സിജി സണ്ണി മംഗലത്ത്കരോട്ട്, റോജോ കണ്ടത്തിക്കുടിയിൽ എന്നിവർ ചേർന്ന് മണിക്കടവ് ഫൊറോനാ വികാരി ഫാ. പയസ് പടിഞ്ഞാറെമുറിക്ക് കൈമാറി.
ഉളിക്കൽ കാർഷിക വികസന ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി ജപ്തി നടപടിയിലേയ്ക്ക് നീങ്ങിയ നിർധന കുടുംബത്തിനാണ് ഗ്രാമദീപം തുണയായത്. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ ഇരിട്ടി ഗ്രാമദീപം കൂട്ടായ്മ ബാങ്കിലെ മുഴുവൻ തുകയും അടച്ച് ആധാരം തിരിച്ചെടുത്തു നൽകുകയായിരുന്നു. കഴിഞ്ഞ ആറ് വർഷക്കാലമായി ഡൽഹിയിലും കേരളത്തിലുമായി വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കൂട്ടായ്മയാണ് ഇരിട്ടി ഗ്രാമദീപം.