പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​നെ കാ​ണാ​ൻ അ​റ​ബി​യെ​ത്തി
Sunday, September 8, 2024 7:32 AM IST
ധ​ർ​മ​ശാ​ല: പ​റ​ശി​നി​ക്ക​ട​വ് ശ്രീ ​മു​ത്ത​പ്പ​ൻ മ​ട​പ്പു​ര​യി​ല്‍ അ​റ​ബി നാ​ട്ടി​ൽ നി​ന്ന് ഒ​ര​തി​ഥി. യു​എ​ഇ സ്വ​ദേ​ശി സൈ​ദ് മു​ഹ​മ്മ​ദ് ആ​യി​ല്ലാ​ലാ​ഹി അ​ല്‍ ന​ഖ്‌​വി​യാ​ണ് മു​ത്ത​പ്പ​ന്‍റെ സ​ന്നി​ധി​യി​ൽ എ​ത്തി​യ​ത്. ദു​ബാ​യി​ൽ നി​ന്നു​ള്ള സൈ​ദ് മു​ഹ​മ്മ​ദ് ആ​യി​ല്ലാ​ലാ​ഹി അ​ല്‍ ന​ഖ്‌​വി മു​ത്ത​പ്പ​നെ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി പ്ര​സാ​ദ​വും ചാ​യ​യും കു​ടി​ച്ച​തി​നു​ശേ​ഷ​മാ​ണ് ക്ഷ്രേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​യ​ത്.


കീ​ച്ചേ​രി​യി​ൽ നി​ന്നു​ള്ള ര​വീ​ന്ദ്ര​ന്‍റെ കൂ​ടെ​യാ​യി​രു​ന്നു സൈ​ദ് മു​ഹ​മ്മ​ദ് ആ​യി​ല്ലാ​ലാ​ഹി അ​ൽ ന​ഖ്ബി ക്ഷേ​ത്ര സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ട​പ്പു​ര​യി​ൽ അ​ദ്ദേ​ഹ​ത്തെ പി.​എം സു​ജി​ത്ത്, പി.​എം സ്യ​മ​ന്ദ് , പി.​എം വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.