ഓണാഘോഷ പരിപാടികൾ
1453160
Saturday, September 14, 2024 1:44 AM IST
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് റീന സജി, സ്റ്റാഫ് സെക്രട്ടറി ബിജു എം. ദേവസ്യ, സീനിയർ അസിസ്റ്റന്റ് മജി മാത്യു, വിദ്യാരംഗം കൺവീനർ കെ.സി. ലിസി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും നടത്തി. കായികാധ്യാപകൻ കെജെ. തോമസ്, സാവിയോ ഇടയാടിയിൽ, ബെന്നി പരുന്തിരിയ്ക്കൽ, ഷംസുദ്ദീൻ ഇഞ്ചിക്കാലകത്ത്, റീബ പി. സെബാസ്റ്റ്യൻ, രമ്യ ജോർജ്, സുമിത മാത്യു, സീന ജോസ് എന്നിവർ നേതൃത്വം നൽകി. പായസം വിതരണവും ഓണസദ്യയും നടന്നു.
വിൻസെന്റ് ഡി പോൾ
ചെമ്പന്തൊട്ടി: സാൻ ജോർജിയ സ്പെഷൽ സ്കൂളും വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പന്തൊട്ടി ഏരിയ കൗൺസിലും (എസി) സംയുക്തമായി സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം ഓണാഘോഷം നടത്തി. ഫൊറോന ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു. എസി പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സൽമ ജോസ് ആമുഖ പ്രഭാഷണവും ശ്രീകണ്ഠപുരം ഉണ്ണി മിശിഹാ പള്ളി വികാരി ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ മുഖ്യ പ്രഭാഷണവും നടത്തി. ജോൺസൺ കുറ്റ്യാനി, മാത്യു, സിസ്റ്റർ നീതു ജയിംസ് എന്നിവർ പ്രസംഗിച്ചു. ഓണസദ്യയോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.