ട്രാ​ഫി​ക് എ​സ്ഐ​യെ മ​ർ​ദി​ച്ച ബ​സ് യാ​ത്ര​ക്കാ​ര​നെ​തി​രേ കേ​സ്
Sunday, September 15, 2024 6:37 AM IST
ക​ണ്ണൂ​ർ: ട്രാ​ഫി​ക് എ​സ്ഐ​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ബ​സ് യാ​ത്ര​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. ട്രാ​ഫി​ക് എ​സ്ഐ മ​നോ​ജ്കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ കൊ​ള​ച്ചേ​രി​യി​ലെ ടി.​വി. നി​സാ​റി​ന് (42) എ​തി​രേ​യാ​ണു ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.15 ഓ​ടെ താ​ഴെ​ചൊ​വ്വ തെ​ഴു​ക്കി​ലെ പീ​ടി​ക​യി​ലാ​യി​രു​ന്നു സം​ഭ​വം.​സ്ഥി​ര​മാ​യി ട്രാ​ഫി​ക് കു​രു​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന താ​ഴെ ചൊ​വ്വ​യി​ൽ വ​ച്ച് ക​ണ്ണൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​ൽ18 ആ​ർ5664​ന​മ്പ​ർ കിം​ഗ് ല​യ​ൺ ബ​സ് മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഡി​വൈ​ഡ​റും മ​റി​ക​ട​ന്ന് വ​ന്ന​തി​നെ തു​ട​ർ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ് ബ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.


ബ​സ്ഡ്രൈ​വ​റോ​ട് ലൈ​സ​ൻ​സ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ബ​സി​ൽ നി​ന്നും ഓ​ടി വ​ന്ന നി​സാ​ർ ട്രാ​ഫി​ക് എ​സ്ഐ​യോ​ട് നീ​യാ​രാ​ടാ എ​ന്‍റെ ബ​സ് പി​ടി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് അ​സ​ഭ്യ​ഭാ​ഷ​യി​ൽ തെ​റി വി​ളി​ക്കു​ക​യും കോ​ള​റി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.