മഞ്ഞപ്പിത്തം ബാധിച്ച് ടാക്സി ഡ്രൈവർ മരിച്ചു
1592726
Thursday, September 18, 2025 10:18 PM IST
മണക്കടവ്: മഞ്ഞപ്പിത്തം ബാധിച്ച് ടാക്സി ഡ്രൈവർ മരിച്ചു. മണക്കടവിലെ ടാക്സി ഡ്രൈവറായിരുന്ന നമ്പ്യാർമലയിലെ ചേണിച്ചേരി സുധീഷ് (39) ആണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ചതിനാൽ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.
മൃതദേഹം മണക്കടവ് ടൗണിൽ പൊതുദർശനത്തിനു ശേഷം ചീക്കാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതരായ ഗോവിന്ദൻ-ദേവി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുഭാഷ്, സന്ധ്യ.