മദ്യവില്പനശാല: പിലാത്തറയിൽ 17ന് പ്രതിഷേധമാർച്ചും ധർണയും
1461280
Tuesday, October 15, 2024 7:10 AM IST
പിലാത്തറ: പിലാത്തറയിലെ മദ്യവില്പനശാല അടച്ചുപൂട്ടണമെന്ന ആവശ്യവുമായി കേരള മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. മദ്യവില്പനശാലക്കെതിരേയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സമരപരിപാടികൾ നടത്തുന്നത്.
മദ്യനിരോധന സമിതി പയ്യന്നൂർ താലൂക്ക് കമ്മിറ്റി യോഗമാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. 17ന് രാവിലെ 10.30 ന് പിലാത്തറ ബസ്സ്റ്റാൻഡ് പരിസരത്ത് ധർണയും മദ്യശാലയിലേക്ക് പ്രതിഷേധ മാർച്ചും നടത്താനാണ് തീരുമാനം. ചെയർമാൻ കെ.ജി. വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഐ.സി. മേരി, പിലാത്തറ ഫെറോന വികാരി ഫാ. ബെന്നി മണപ്പാട്ട്, കൺവീനർ ഫെലിക്സ് ജോർജ്, ഒ.വി. തോമസ് എന്നിവർ പ്രസംഗിച്ചു.