വൈദ്യുതിപോസ്റ്റ് അപകടാവസ്ഥയിൽ; കയര്‍ കെട്ടി സംരക്ഷണം
1577583
Monday, July 21, 2025 3:49 AM IST
കോന്നി: ചിറ്റൂര്‍മുക്ക് - കോട്ടപ്പാറ റോഡരികില്‍ അപകടാവസ്ഥയിലായ വൈദ്യുതിപോസ്റ്റ് കഴിഞ്ഞ ഒരുമാസമായി കയറില്‍ താങ്ങിനിര്‍ത്തിയിരിക്കുന്നു. ചിറ്റൂര്‍മുക്ക് അങ്കണവാടിക്കു സമീപമാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നിരവധി വീടുകളും സമീപത്തുണ്ട്. ചുവട്ടിലെ കോണ്‍ക്രീറ്റ് പൊട്ടിമാറി പോസ്റ്റ് ചാഞ്ഞുനില്ക്കുകയാണ്.
പോസ്റ്റിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നതായി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു പറഞ്ഞു. എന്നാല്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ മഴയ്ക്കൊപ്പം കാറ്റും ശക്തമായിരുന്നതോടെ പോസ്റ്റ് കൂടുതല്‍ അപകടാവസ്ഥയിലായി. കുട്ടികള്‍ അടക്കം യാത്ര ചെയ്യുന്ന പാതയിലാണ് അപകടാവസ്ഥയില്‍ പോസ്റ്റ് നില്‍ക്കുന്നത്.