അർഥ വിഷൻ 2025: റാങ്ക് ജേതാക്കളെ അനുമോദിച്ചു
1577591
Monday, July 21, 2025 4:01 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് സാമ്പത്തിക ശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അർഥ വിഷൻ - 2025ൽ എംജി യൂണിവേഴ്സിറ്റി ബിഎ എക്കണോമിക്സിന് ഒന്ന്, ആറ്, ഒന്പത് റാങ്കുകൾ നേടിയ വിദ്യാർഥികളെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ആദരിച്ചു.
യുജിസി, നെറ്റ് മത്സര പരീക്ഷാ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു.
വകുപ്പ് മേധാവി ഡോ. ഷൈനി ടി. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കാതോലിക്കേറ്റ് കോളജിന്റെ ഇ-ഡയറക്ടറി ലോഗോ പ്രകാശനം അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. വി.എൻ.എസ്. പിള്ള നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, ബിജോയ് ഡി. ഏബ്രഹാം, സോണി ജേക്കബ്, ബിജി കുഞ്ചാക്കോ, കരുണാകരൻ പരുത്ത്യാനിക്കൽ, ചിന്താമണി ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.