വിഎസ് ജനവികാരം അറിഞ്ഞു പ്രവർത്തിച്ച നേതാവ്: മാർത്തോമ്മ മെത്രാപ്പോലീത്ത
1578143
Wednesday, July 23, 2025 3:26 AM IST
തിരുവല്ല:സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു.
പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം എല്ലാ അവസരങ്ങളിലും ജനത്തോടൊപ്പം നിന്നു. കുട്ടനാട്ടിലെ കർഷക തൊഴിലാളി സമരങ്ങളിലൂടെ വളർന്ന വിഎസ്, എല്ലാ തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ചു.
ജീവിതാനുഭവങ്ങളെ പാഠപുസ്തകമാക്കി പരിസ്ഥിതി, ഭൂസംരക്ഷണവുമൊക്കെ പ്രധാന വിഷയമാക്കി. വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ശബ്ദമാണെന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചു.