പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1577909
Tuesday, July 22, 2025 3:11 AM IST
കോഴഞ്ചേരി: പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശി സനോജിനെയാണ് (27) പോക്സോ കുറ്റം ചുമത്തി കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സനോജ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും മൂന്നു ദിവസം താമസിക്കുകയും ചെയ്തിരുന്നതായും പറയുന്നു.
കുട്ടിയിലുണ്ടായ ഭാവ മാറ്റങ്ങള്‍ അധ്യാപികമാര്‍ ശ്രദ്ധിക്കുകയും തുടര്‍ന്ന് ഇവര്‍ കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ അറിവായത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനേ തുടർന്നാണ് കോയിപ്രം പോലീസ് കേസെടുത്ത് സനോജിനെ കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്.