എൻജിഒ അസോസിയേഷൻ സ്നേഹസംഗമം
1578145
Wednesday, July 23, 2025 3:26 AM IST
പത്തനംതിട്ട: എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി സ്നേഹ സംഗമവും സഹായ പദ്ധതികളുടെ വിതരണവും നടത്തി. പത്തനംതിട്ട മാർ ഗ്രിഗോറിയോസ് ശാന്തി സദനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ സ്നേഹ സംഗമം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, ജില്ലാ ട്രഷറർ ജി. ജയകുമാർ, ഐഎൻടിയു സി അടൂർ നിയോജക മണ്ഡലം പ്രിസിഡന്റ് സുരേഷ് കുഴുവേലിൽ,
ശാന്തി സദനം ഡയറക്ടർ ബർസ്കീപ്പ റമ്പാൻ, ഡിസിസി മെംബർ ഏബൽ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു സലിംകുമാർ, ഡി. ഗീത , ജോയിന്റ് സെക്രട്ടറി ദിലിപ് ഖാൻ, പിക്കു വി. സൈമൺ, എം.വി. തുളസീരാധ, സോഫി കെ. തമ്പാൻ, കെ ഷാജൻ, ബി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.