ബസു കാറും കൂട്ടിയിടിച്ച് ഒരാള്‍ക്കു പരിക്ക്
1577588
Monday, July 21, 2025 3:49 AM IST
ഏനാത്ത്: എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് കാര്‍ യാത്രികനു പരിക്കേറ്റു. കൊല്ലം കടവൂര്‍ സ്വദേശി മഹാദേവനാണ് പരിക്ക്. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കൊട്ടാരക്കര പിഡബ്ലുഡി ഗസ്റ്റ്ഹൗസിലെ ഭക്ഷണശാല നടത്തുകയാണ് ഇദ്ദേഹം.
ഏനാത്ത് എംജി ജംഗ്ഷനു സമീപംമുണ്ടായ അപകടത്തില്‍ പരിക്കേറ്റു കിടന്ന മഹാദേവനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ കൈകാണിച്ചിട്ടും ലഭിക്കാത്തതിനാല്‍ ബസ് ഡ്രൈവര്‍ മണിലാൽ, കൊട്ടാരക്കര സ്വകാര്യ കോളജിലെ അധ്യാപകന് എസ്.സുനീഷ് എന്നിവര്‍ ചേര്‍ന്ന് ഒരു മിനിലോറിയിലാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.