സ്കൂളുകളിൽ ചാന്ദ്രദിനാചരണം
1578153
Wednesday, July 23, 2025 3:37 AM IST
കലഞ്ഞൂർ ഗവ.എൽപി സ്കൂൾ
കലഞ്ഞൂർ: അൻപത്തിയാറ് വർഷം മുമ്പ് ചന്ദ്രനിൽ ഇറങ്ങി ടീമിന് അഭിവാദ്യമർപ്പിച്ച് കലഞ്ഞൂർ ഗവ.എൽപിഎസ് ശാസ്ത്ര ക്ലബ്.റോക്കറ്റ് മാതൃകകൾ, ഫ്ലാഷ് കാർഡുകൾ,സചിത്ര ചാർട്ടുകൾ എന്നിവ നിർമിച്ച വിദ്യാർഥികൾ ചാന്ദ്ര ദിനാചരണം വേറിട്ടതാക്കി.
പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലബ് കോ - ഓർഡിനേറ്റർ വീണ വി. നായർ അധ്യക്ഷത വഹിച്ചു. ഷൈനി തോമസ്, വിദ്യാർഥികളായ ദിന മേരി റിനു, വി.നിഖിത, എസ്. അയിഷ, അജല അനൂപ്, എ. അരുണിമ, പാർവണ ആർ. നായർ എന്നിവർ പ്രസംഗിച്ചു.
സെന്റ് ജോർജ്സ് ഹൈസ്കൂളിൽ
ചുങ്കപ്പാറ: സെന്റ് ജോർജ്സ് ഹൈസ്കൂളിലെ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ആംസ്ട്രോഗ് 2.ഒ എന്ന ബോർഡ് ഗെയിമിലൂടെ രസകരമായ രീതിയിൽ കളിയിലൂടെ ചാന്ദ്രദിന അറിവ് പകർന്നു നൽകി.
സ്കൂളിലെ അധ്യാപകരായ റീനു ഏലിയാസ്, ബിന്നി മരിയ ബാബു എന്നിവർ രൂപകല്പന ചെയ്ത മത്സരം ഹെഡ്മാസ്റ്റർ വർഗീസ് ജോസഫ് ഡൈസ്ആദ്യ റോൾ ചെയ്ത് ഉദ്ഘാടനം ചെയ്തു.
സയൻസ് അധ്യാപകരായ ടി.ഇ. ബീന, മറിയാമ്മ ആന്റണി, സ്റ്റെഫി തോമസ്, അനി മാത്യു എന്നിവർ നേതൃത്വം നൽകി.