നേത്രചികിത്സാ ക്യാന്പ് നടത്തി
1577599
Monday, July 21, 2025 4:01 AM IST
പത്തനംതിട്ട: മാക്കാംകുന്ന് റെസിഡന്റ്സ് അസോസിയേഷന്റെയും പുഷ്പഗിരി മെഡിക്കൽ കോളജ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രചികിത്സാ ക്യാന്പ് ഫാ. ബിജു മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ. മാത്യു അധ്യക്ഷത വഹിച്ചു.
സീനിയർ റെസിഡന്റ് ഓഫ്താൽമോളജിസ്റ്റ് ഡോ. സിനു എൽസ ജയിംസ് ക്ലാസിന് നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറി ഏബൽ മാത്യു, ട്രഷറാർ കെ.എസ്. അനിത എന്നിവർ പ്രസംഗിച്ചു.
ഡോ. അനു, തിരുവല്ല റെഡ് ക്രോസ് സെക്രട്ടറി ബാബു കല്ലിങ്കൽ, ട്രഷറർ സാമുവൽ ചെറിയാൻ, പുഷ്പഗിരി പിആർഒ രഞ്ജിത്, അനീഷ് തോമസ് ഐസക്, അലക്സാണ്ടർ ജോർജ്, അശ്വതി രാജ്, സുമേഷ്കുമാർ, സി.പി. ഷിജിത് എന്നിവർ നേതൃത്വം നൽകി.