നേത്രരോഗ വിഭാഗം സംസ്ഥാനതല സെമിനാർ ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു
1577918
Tuesday, July 22, 2025 3:12 AM IST
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി നേത്രരോഗ വിഭാഗത്തിന്റെയും കേരളാ സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനതല ഏകദിന സെമിനാർ നടന്നു. ഗ്ലൂക്കോമ എന്ന നേത്രരോഗത്തെ അധികരിച്ച് മെഡിക്കൽ പിജി ഡോക്ടർമാർക്കായി നടന്ന സെമിനാർ ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് ഉദ്ഘാടനം ചെയ്തു.
നേത്രരോഗ വിഭാഗം മേധാവി ഡോ. സതീഷ് തോമസ് അധ്യക്ഷത വഹിച്ചു. കേരളാ സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക്ക് സർജൻസിന്റെ ചെയർമാൻ ഡോ. വി.എ. ബാസ്റ്റിൻ, ബിലീവേഴ്സ് ആശുപത്രി നേത്രരോഗ വിഭാഗം അസോസിയേറ്റ് പ്രഫസറും സെമിനാർ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ ലീന മറിയം, ഒഫ്ത്താൽമിക്ക് സൊസൈറ്റി പത്തനംതിട്ട ഘടകം അധ്യക്ഷൻ ഡോ. ഷെയ്ൻ മാത്യു ചെറിയാൻ, മധുര അരവിന്ദ് നേത്രാശുപത്രി ഗ്ലൂക്കോമ വിഭാഗം മേധാവി ഡോ. ജോർജ് പുത്തൂരാൻ, ട്രിച്ചി മഹാത്മാ നേത്രാശുപത്രി ഗ്ലൂക്കോമ വിഭാഗം മേധാവി ഡോ. പ്രസന്ന രമേശ് എന്നിവർ പ്രസംഗിച്ചു.
ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം ഗ്ലൂക്കോമ സ്പെഷലിസ്റ്റുകൾ പ്രഭാഷകരായ ഏകദിന സെമിനാറിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി മെഡിക്കൽ പിജി ഡോക്ടർമാരും ഒഫ്ത്താൽമോളജിസ്റ്റുകളും അടക്കം നൂറോളം പേർ പങ്കെടുത്തു.