സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കണം: എഐവൈഎഫ്
1578151
Wednesday, July 23, 2025 3:37 AM IST
തിരുവല്ല: റോഡ് അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാൻ വിവിധ മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി എഐവൈഎഫ് തിരുവല്ല മണ്ഡലം കമ്മിറ്റി പോലീസിനു പരാതി നൽകി.
കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സ്കൂളുകൾക്ക് മുൻപിൽ വാഹനങ്ങളുടെ വേഗ നിയന്ത്രണത്തിന് സംവിധാനങ്ങൾ ഒരുക്കുക,ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകുന്നേരവും കൂടുതൽ പോലീസുകാരെ വിന്യസിക്കുകയും രക്ഷാബോർഡുകളും ട്രാഫിക് സിഗ്നലുകളും സ്പീഡ് ബ്രേക്കറും സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളുമാണ് ട്രാഫിക് പോലീസ് യൂണിറ്റിനു കൈമാറിയത്.
മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ, മേഖല പ്രസിഡന്റ് ശ്രീവൽസ് തമ്പി, വൈസ് പ്രസിഡന്റ് മനോ് കൊച്ചുവീട്ടിൽ, കമ്മിറ്റി അംഗങ്ങളായ അനിൽ രാജ്, മനീഷ് മാത്യു എന്നിവർ പങ്കെടുത്തു.