ധന്യൻ മാർ ഈവാനിയോസ് അനുസ്മരണം
1577908
Tuesday, July 22, 2025 3:11 AM IST
ചന്ദനപ്പള്ളി: മലങ്കര കാത്തലിക് അസോസിയേഷൻ പത്തനംതിട്ട ഭദ്രാസനതല സമിതിയുടെ നേതൃത്വത്തിൽ ധന്യൻ മാർ ഈവാനിയോസ് അനുസ്മരണം ചന്ദനപ്പള്ളി മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്നു. ഫാ.ബെന്നി നാരകത്തിനാൽ അനുസ്മരണ പ്രഭാഷണം നടത്തി.
ഭദ്രാസന പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ.കുര്യാക്കോസ് കൂത്തിനേത്ത്, ജനറൽ സെക്രട്ടറി എം.എം. തോമസ്, ട്രഷറാർ ജോർജ് യോഹന്നാൻ, വിൽസൺ പാലവിള, ശമുവേൽ മണ്ണിൽ, ആശാ ഷാജി, സജി കല്ലോടിക്കുഴി, ഏബ്രഹാം പുറത്തൂട്ട്, സജി പീടികയിൽ, ബിനോയ് ജോയ്, വർഗീസ് ഉള്ളന്നൂർ എന്നിവർ പ്രസംഗിച്ചു. പന്തളം വൈദിക ജില്ലയിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് ഉപഹാരങ്ങൾ നൽകി.